12:49pm 11 November 2026
NEWS
കൊറിയർ ജീവനക്കാരനെ കൈയ്യേറ്റം ചെയ്തതായി പരാതി
02/10/2025  07:33 PM IST
nila
കൊറിയർ ജീവനക്കാരനെ കൈയ്യേറ്റം ചെയ്തതായി പരാതി

ചെങ്ങന്നൂർ:കൊറിയർ ജീവനക്കാരനെ കൈയ്യേറ്റം ചെയ്തതായി പരാതി. ചെങ്ങന്നൂർ, തിട്ടമേൽ, കൊച്ചുപുരയ്ക്കൽ സന്തോഷ് കുമാർ ആണ് പരാതിക്കാരൻ.
ആവശ്യക്കാർ ഓൺ ലൈനായി
ബുക്ക് ചെയ്യുന്ന
 വിവിധ കമ്പനികളുടെ ഉൽപ്പന്നങ്ങൾ  നേരിട്ട് എത്തിച്ചു കൊടുക്കുന്നയാളാണ് സന്തോഷ്. കഴിഞ്ഞ ദിവസം തിട്ടമേലുള്ള ഒരു സൂപ്പർ മാർക്കറ്റിലെ ജീവനക്കാരന് സാധനം എത്തിച്ചു കൊടുത്തതുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങൾ ഉടലെടുത്തത്. സാധനം എത്തിച്ചു കൊടുക്കാൻ വൈകി എന്നതിനെ ചൊല്ലിയും രണ്ട് സാധനങ്ങൾ ഓർഡർ ചെയ്തിട്ട് ഒന്ന് മാത്രമേ
സന്തോഷ് വിതരണം ചെയ്തുള്ളൂ എന്നും ആരോപിച്ചാണ് പ്രശ്നം ഉടലെടുത്തത്.
ഉൽപ്പന്നം വിതരണം ചെയ്യാൻ കാലവിളംബരം നേരിട്ടില്ലെന്നും ഓർഡർ ചെയ്ത രണ്ട് സാധനങ്ങളിൽ ഒന്നു മാത്രമേ തൻ്റെ പക്കൽ കിട്ടിയുള്ളൂ എന്നാണ് സന്തോഷിൻ്റെ നിലപാട്. ഇതുമായി ബന്ധപ്പെട്ട്
വ്യാപാര സ്ഥാപനത്തിന് മുൻപിൽ വെച്ച് ഉപഭോക്താവ് അസഭ്യം പറയുകയും , മറ്റു ജീവനക്കാരുമായി ചേർന്ന് കൈയ്യേറ്റം ചെയ്യുകയും , സന്തോഷിൻ്റെ ബൈക്കിൻ്റെ താക്കോൽ ഊരിയെടുക്കുകയും ,
മണിക്കൂറുകളോളം ജോലി തടസ്സപ്പെടുത്തുകയും ചെയ്തതായി ഇയാൾ പോലീസിന് നൽകിയ പരാതിയിൽ വ്യക്തമാക്കി.
ഒടുവിൽ പോലീസ് എത്തിയതിനെ തുടർന്നാണ് സംഘർഷത്തിന് അയവു വന്നത്.
സംഭവസ്ഥലത്ത് എത്തിയ ഉപഭോക്താവിൻ്റെ ബന്ധു
സന്തോഷിനെ പരസ്യമായി ഭീഷണിപ്പെടുത്തിയതായും ഇയാൾ പോലീസിന് നൽകിയ പരാതിയിൽ 
രേഖപ്പെടുത്തിയിട്ടുണ്ട്.
സംഭവത്തെ തുടർന്ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട കൊറിയർ ജീവനക്കാരൻ
ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.